Thursday, July 4, 2024 12:47 pm

കോഴിക്കോടിനു പിന്നാലെ കൊച്ചിയിലും പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയെടുക്കും ഇന്നലെ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച് വിതരണം ചെയ്യാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനാണ് തീരുമാനം. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ളതിനാലാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പോലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.  പാലക്കാട് ജില്ലയിലും പൊതുനിരത്തില്‍ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്താല്‍ നടപടിയുണ്ടാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൈലപ്രാ – പത്തനംതിട്ട റോഡ് കാട് കയറി ; കാണാതെ അധിക‌ൃതർ

0
പത്തനംതിട്ട : മൈലപ്രാ - താഴെവെട്ടിപ്രം - പത്തനംതിട്ട റോഡിന്‍റെ വശങ്ങളിൽ...

മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ ; സഭയിൽ വാക്ക്പോര്

0
തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ...

മഴയും കാട്ടുപന്നിശല്യവും ; പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ

0
പ്രമാടം : മഴയും കാട്ടുപന്നിശല്യവും മൂലം പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി...

നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതി വെളിച്ചം കണ്ടില്ല ; നടപ്പാത താവളമാക്കി...

0
കോഴഞ്ചേരി : ഒരു വർഷം മുമ്പ് നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത...