പത്തനംതിട്ട : കോവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 10 സാധനങ്ങള്‍ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സി.ഡബ്ലൂ.സി ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മനാഫ്, ജില്ലാ യോഗ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജേഷ് വി.കൈമള്‍, വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ പ്രസിഡന്റ് പ്രകാശ് ചുരുളിക്കോട്, ലൈബ്രറി കൗണ്‍സില്‍ അംഗം പ്രസാദ് മേപ്രത്ത്, ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ് കണ്ണങ്കര എന്നിവര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കായി കിറ്റ് വിതരണം ചെയ്ത് സ്പോര്‍ട്സ് കൗണ്‍സില്‍
RECENT NEWS
Advertisment