ലോകകപ്പ് ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ട് ഐസിസി ; ഇതെന്തൊരു തരംതാഴ്ത്തലെന്ന് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ഈ വര്‍ഷം ഇന്ത്യയില്‍വച്ച് നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ലോകകപ്പ് ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). കഴിഞ്ഞ ലോകകപ്പിലെ വിജയികളായ ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റന്‍ ഉള്‍പ്പടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ട്രോഫിയുടെ മുന്നില്‍ നില്‍ക്കുന്നതാണ് പോസ്റ്റര്‍. മുംബൈയാണ് ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കാണിച്ചിട്ടുള്ളത്. അതേസമയം വളരെ നിരാശാജനകമായ കമന്റുകളാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ക്കു പകരം ഡിജിറ്റലി എഡിറ്റ് ചെയ്ത ചിത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് നിരാശ പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കടുത്ത വിമര്‍ശനങ്ങളാണ് പോസ്റ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലോകകപ്പ് പോസ്റ്ററിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഒരാള്‍ പറഞ്ഞു. അതേസമയം ഇത് കുറച്ച് തരംതാഴ്ന്ന പ്രവര്‍ത്തിയായിപ്പോയെന്ന് മറ്റൊരാള്‍ പറഞ്ഞു. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് തോന്നുന്നുവെന്ന് നിരാശ നിറഞ്ഞ മുഖത്തിന്‍റെ ഇമോജി പങ്കുവച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചു. ഈ വര്‍ഷത്തെ പോസ്റ്ററും കഴിഞ്ഞ ലോകകപ്പിലെ പോസ്റ്റര്‍ വച്ച് താരതമ്യവും ആരാധകര്‍ നടത്തി. ഈ വര്‍ഷത്തിലെ തിളക്കം കുറഞ്ഞ പോസ്റ്ററിനെ മുന്‍പതിപ്പിലെ ഗംഭീരവും മികച്ചതുമായ പോസ്റ്ററുമായി താരതമ്യംചെയ്തു.

ഇതും അതൃപ്തിക്ക് ആക്കം കൂട്ടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോലിയും മറ്റ് രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഒന്നിച്ചുള്ള പോസ്റ്റര്‍ പങ്കുവച്ചാണ് ആരാധകര്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്. 13 മാസം മുമ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് മാസം മുമ്പ് മാത്രമാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തീം സോങ്ങ് ഇല്ല, ആവേശമില്ല. കാപ്റ്റന്മാരുടെ പോസ്റ്റര്‍ ഇങ്ങനൊരു രീതിയിലുമായി. ഇതില്‍പ്പരം തരംതാഴ്ത്തല്‍ വേറെ ഇല്ല എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസലന്‍ഡും തമ്മിലുള്ള മത്സരത്തോടെ ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. അതേസമയം ടീമുകളുടെ ഔദ്യോഗിക കാപ്റ്റന്മാരെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയും ചിരകാല വൈരികളായ പാകിസ്താനും തമ്മിലുള്ള മത്സരം നവരാത്രി ഉത്സവത്തിന്‍റെ അന്ന് വന്നതും ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അഹമ്മദാബാദില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...