അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. 2022-23 അദ്ധ്യയന വര്‍ഷത്തെ അഞ്ച്, 11ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കാണ് 14 ന് രാവിലെ 9.30ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെലക്ഷനില്‍ പങ്കെടുക്കാം.

അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റ് അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും ഉണ്ട്. ഫോണ്‍: 0471 2381601, 7012831236.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...