ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് കൂടുതല്‍ ഷോപ്പുകള്‍ തുറക്കും ; മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ഷോപ്പുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച്‌ ഹോര്‍ട്ടികോര്‍പ്പ് തിരുവനന്തപുരം കിഴക്കേകോട്ട ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ‘ഷോപ്പ് ഓണ്‍ വീല്‍സ്’ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഷോപ്പ് ഓണ്‍ വീല്‍സ്’ എന്ന നൂതന ആശയം സംസ്ഥാനത്ത് നടത്തി വരുന്നത്.

സ്‌ക്രാപ്പ് ചെയ്ത് വില്‍ക്കേണ്ട വാഹനങ്ങള്‍ നവീകരിച്ച്‌ എങ്ങനെ കെ.എസ്.ആര്‍.ടിസിക്ക് വരുമാനവും പൊതുജനങ്ങള്‍ക്ക് സൗകര്യവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലാഭവുമുണ്ടാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയമുണ്ടായതെന്നും സംസ്ഥാനത്ത് കെ.റ്റി.ഡി.സി, മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, സിവില്‍സ് സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഷോറൂമുകള്‍ ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹോര്‍ട്ടികോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്കെത്തിക്കാന്‍ കെ.എസ്.ആര്‍.ടിസിയുടെ ലോജിസ്റ്റിക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്നുകൊണ്ട് കേരള ഫീഡ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ സൗകര്യം വഴി വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നുണ്ട്. മൂന്നാറില്‍ കെ.എസ്.ആര്‍.ടിസി ആരംഭിച്ചിട്ടുള്ള ടൂറിസം പദ്ധതിയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സ്‌ട്രോബറി പാര്‍ക്ക് ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ കോര്‍ത്തിണക്കിക്കൊണ്ട് ഓരോ മേഖലയെയും എങ്ങനെ ലാഭത്തിലാക്കാമെന്ന ചിന്തയിലാണ് പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഡെപ്യൂട്ടി മേയര്‍ പി.കെ രാജു പഴം-പച്ചക്കറികളുടെ ആദ്യ വില്‍പ്പന നടത്തി. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്.വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ് റീജിയണല്‍ മാനേജര്‍ രാഖി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...