മോഷ്ടിച്ച ഓട്ടോ കടത്തുന്നതിനിടെ മറിഞ്ഞു ; മൂന്ന്​ മോഷ്ടാക്കൾക്ക്​ പരിക്ക്

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : മോഷ്ടിച്ചു കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കവര്‍ച്ചക്കാരായ മൂവര്‍ സംഘത്തിന് പരിക്കേറ്റു. നാട്ടുകാരെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍ (26), ഏറം ലക്ഷംവീട് കോളനിയില്‍ അനീഷ് (25) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഉള്ളന്നൂര്‍ സ്വദേശി ബിജുവിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഘം മോഷ്ടിച്ചത്​. ബിജുവിന്റെ അയല്‍വാസികളാണ്​ ഇവര്‍. മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോകവേ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിനു സമീപത്ത്​ നിന്ന്​ ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപ്പെടുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരാണ്​ മൂവരെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ അരുണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ കാണാനില്ലെന്ന പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്​ അപകട വിവരം അറിഞ്ഞത്​. കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളില്‍ രണ്ടുപേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന്​ പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ പോലീസ് നിരീക്ഷണത്തിലാണ്.

ഓട്ടോറിക്ഷ ആക്രിക്കടയിലെത്തിച്ച്‌ പൊളിച്ച്‌ വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന്​ പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടാക്കള്‍ക്കെതിരെ അഞ്ചല്‍, ചടയമംഗലം പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളും ക്രിമിനില്‍ കേസുകളും നിലവിലുണ്ട്. അഞ്ചല്‍ എസ്.എച്ച്‌.ഒ ഗോപകുമാര്‍, എസ്.ഐ ജോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്.ഐ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...