ടി20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ടി20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം തടസപ്പെട്ട മത്സരത്തിൽ അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരിനൊടുവിൽ അഞ്ച് റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സ് മഴയെ തുടർന്ന് 16 ഓവറാക്കി ചുരുക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 151 ആക്കി ചുരുക്കിയിരുന്നു. ലിറ്റൺ ദാസ് മിന്നൽ വേഗത്തിൽ അർദ്ധ സെഞ്ചുറി നേടി ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും പിന്നാലെ വന്നവർക്ക് ആർക്കും മികവ് തുടരാനായില്ല.

വിരാട് കോഹ്ലിയാണ്‌ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഘട്ടത്തിൽ എളുപ്പത്തിൽ ബംഗ്ലാദേശ് ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം നിർണായക വിക്കറ്റുകൾ സ്വന്തമാക്കി പാണ്ഡ്യയും, അർഷ്ദീപ് സിംഗും കളി ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറിൽ ജയിക്കാൻ ബംഗ്ലാദേശിന് 20 റൺസ് വേണ്ടിടത്ത് 14 റൺസ് മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യയും അർഷ്ദീപും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റുമായി ഇവർക്ക് മികച്ച പിന്തുണ നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...