Thursday, May 2, 2024 3:07 pm

വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ; ചർച്ച നടത്തി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. വിഷയം ഗൗരവമായി പരിഗണിക്കാൻ വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ തീരുമാനമായി. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം അറിയിച്ച മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടെന്നും ഐടി, ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം ; പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ്...

ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു

0
പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം...

സൂര്യഘാതമേറ്റ് വീണ്ടും മരണം ; പെയിന്റിങിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി...

സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കും

0
ഡൽഹി: സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കാൻ ഉത്തരവ്. 33...