സ്പുഡ്‌നിക് വാക്‌സിന്റെ അനുമതി ; സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനായ സ്പുഡ്‌നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സ്പുഡ്‌നിക് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി. വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്‌സിനായി സ്പുഡ്‌നിക് മാറും.

സ്പുഡ്‌നിക് വാക്‌സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷയില്‍ നടപടിയെടുക്കാന്‍ ബുധനാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുഡ്‌നിക് V റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്. 91.6 ശതമാനമാണ് നിലവില്‍ സ്പുഡ്‌നിക് വാക്‌സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്.

അനുമതി ലഭ്യമായാല്‍ കോവാക്‌സിനും കോവിഷീല്‍ഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്‌സിനാവും സ്പുഡ്‌നിക്. ഒക്‌സ്‌ഫഡും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനും ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജനുവരി 16 നാണ് ഇന്ത്യയില്‍ തുടക്കമായത്. ജനുവരി മൂന്നിനാണ് രണ്ട് വാക്‌സിനുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...