Thursday, July 3, 2025 9:53 pm

സ്പുട്‌നിക് വി – വാക്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി. 3 ദശലക്ഷം ഡോസ് വാക്‌സിനാണ് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ തെലുങ്കാനയില്‍ എത്തിച്ചത്.  ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് വാക്‌സിന്റെ നിര്‍മ്മാണ ചുമതല. ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാകും.

സ്പുട്‌നിക് ഉത്പാദനത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറുന്നതിന് ഇന്ത്യന്‍ നിര്‍മ്മാതക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 30 രാജ്യങ്ങളിലായി സ്പുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. കോവിഡ് വൈറസിനെതിരെ സ്പൂട്നിക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്സിന്‍ സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഇറക്കുമതി ചെയ്ത ഒരു ഡോസ് വാക്സിന് 995 രൂപ വെച്ചാണ് ഈടാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഉത്പാദനം ആരംഭിക്കുമ്പോള്‍ ഇതിന്റെ വില കുറയുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തില്‍ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തില്‍ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്.

രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2,795 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...