Friday, July 4, 2025 1:45 am

സര്‍, മേഡം വിളി വേണ്ട ; മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലക്കാട് മാത്തൂർ പഞ്ചായത്തിൽ നിന്നുള്ള നല്ല മാതൃക ഏറ്റെടുത്ത് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും സർ,മേഡം വിളികൾ പഴങ്കഥയായി മാറി. അങ്കമാലി ,വടക്കൻ പറവൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ അഭ്യർത്ഥനയും അപേക്ഷയും വേണ്ട ഇനി എല്ലാം അവകാശപ്പെടാന്‍ സാധിക്കും.

ബ്രിട്ടീഷ് ആധിപത്യം അവസാനിച്ച് രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളും കൂടുതല്‍ ജനാധിപത്യ ബോധത്തോടെയുള്ള നിലപാടെടുക്കുകയാണ്. ജനാധിപത്യ വിശ്വാസികൾ സർ,മേഡം എന്നീ അഭിസംബോധനകൾ ഒഴിവാക്കി പരമാധികാരി ജനങ്ങളാണെന്ന ബോധ്യം ഉയർത്തിപ്പിടിക്കുകയാണ്. എറണാകുളം ജില്ലയിലെ അങ്കമാലി,വടക്കൻ പറവൂർ ബ്ലോക്ക് പഞ്ചായത്തുകളാണ് ഏറ്റവുമൊടുവില്‍ സർ,മാഡം വിളികൾ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സർ, മാഡം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല. പകരം ഉദ്യോഗസ്ഥരയും ഭരണസമിതി അംഗങ്ങളെയും അവരുടെ പേരുകളോ, തസ്തികയുടെ പേരോ വിളിക്കാം. കത്തിടപാടുകളിലും ഈ രീതി തന്നെ പിന്തുടരാം. അങ്കമാലിയിലും വടക്കൻ പറവൂരും ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...