Friday, April 26, 2024 8:37 am

സ്വയംഭൂ നാടാരുടെ അയ്യപ്പാ മെഡിക്കല്‍ കോളേജ് എബ്രഹാം കലമണ്ണില്‍ സ്വന്തമാക്കിയത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല അയ്യപ്പന്റെ നാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ്, അതും ദിവ്യ തേജസ്സുള്ള അയ്യപ്പന്റെ പേരില്‍. കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന തീര്‍ഥാടകരെ ആവോളം പിഴിയാം എന്ന ഉദ്ദേശത്തില്‍ തന്നെയാണ് തിരുനെല്‍വേലി സ്വദേശിയായ സ്വയംഭൂനാടാര്‍ ശബരിമലയോട് ഏറ്റവും അടുത്ത സ്ഥലമായ വടശ്ശേരിക്കരയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ താല്‍പ്പര്യം കാണിച്ചത്‌. ശബരിമല തീര്‍ഥാടകര്‍ക്ക് ചികിത്സയോ വടശ്ശേരിക്കര എന്ന ഗ്രാമത്തിന്റെ വികസനമോ ആയിരുന്നില്ല നാടാരുടെ ലക്‌ഷ്യം. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചാല്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ തന്നെയായിരുന്നു നാടാരുടെ ..അല്ല  നാടാരുടെ മുതലാളിയുടെ കണ്ണ്. നാഗര്‍കോവില്‍ ടി.എസ്.എന്‍ ട്രസ്സിലെ പ്രാധാനിയാണ് നാടാര്‍. കോട്ടയം പള്ളിക്കത്തോട് എന്ന സ്ഥലത്തും ഒരു എന്‍ജിനിയറിംഗ് കോളേജ് ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

ഇനിയും ഈ കോടിപതിയായ സ്വയംഭൂ നാടാരെ പരിചയപ്പെടുത്താം. നാടാര്‍ വെറും ഒരു സാധാരണ മനുഷ്യനല്ല. ഒരു വി – വി.ഐ.പി തന്നെയാണ്. ടെലികോം അഴിമതിക്കേസില്‍ കുടുങ്ങിയ യു.പി.എ സര്‍ക്കാരിലെ ടെലികോം മന്ത്രി ഡി.രാജയുടെ ബിനാമി എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. 2ജി സ്പെക്ട്രം അഴിമതിയിലൂടെ കുരുക്ക് മുറുകിയപ്പോള്‍ ബിനാമിയിലൂടെ മുടക്കിയ പണത്തിന്റെ ഒഴുക്ക് നിലച്ചെന്നു മാത്രമല്ല നടത്തിക്കൊണ്ടിരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ബുദ്ധിമുട്ടിലായി. ഇത് വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനെയും ബാധിച്ചു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ മെഡിക്കല്‍ കോളേജ് ആശുപത്രി നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത നിലയിലായി. തുടര്‍ന്ന് ഇത് വില്‍ക്കുവാന്‍ തീരുമാനിച്ചു. ആറന്മുളയില്‍ എയര്‍പോര്‍ട്ട് തുടങ്ങാന്‍ മുന്നിട്ടിറങ്ങിയ എബ്രഹാം കലമണ്ണില്‍ ഇതറിഞ്ഞതോടെ അയ്യപ്പന്റെ പേരിലുള്ള ഈ മെഡിക്കല്‍ കോളേജ് സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി. കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ള മൌണ്ട് സിയോന്‍ ഗ്രൂപ്പിന് അടൂര്‍ എഴംകുളത്ത് ഒരു മെഡിക്കല്‍ കോളേജ് കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് എബ്രഹാം കലമണ്ണില്‍ സ്വയംഭൂ നാടാരുമായി കൈകോര്‍ത്തത്.

അങ്ങനെ 125 കോടിക്ക് നാടാരുടെ മെഡിക്കല്‍ കോളേജ് കലമണ്ണില്‍ സ്വന്തമാക്കിയെന്നാണ് കഥ. നാടാര്‍ക്ക്‌ 30 കോടി മാത്രമേ കിട്ടിയുള്ളൂ എന്നും പറയുന്നു. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതോടെ റാന്നി മുന്‍സിഫ്‌ കോടതിയില്‍ വ്യവഹാരവുമായി. കേസ് ഇപ്പോഴും നിലവിലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നാടാര്‍ ഇപ്പോഴും വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന്റെ ഉടമയാണ് എന്നതാണ് രസാവഹം. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നകിയിരിക്കുന്നതും സ്വയംഭൂ നാടാരുടെ പേരിലാണ്. ഇപ്പോള്‍ നിലവില്‍ മൂന്നുപേരാണ് ഉടമകള്‍. സ്വയഭൂ നാടാരും എബ്രഹാം കലമണ്ണിലും കൂടാതെ കോഴഞ്ചേരിയിലെ ഒരു വ്യാപാരിയുമാണ് ഇപ്പോഴത്തെ ഉടമകള്‍. ഇവരുടെ ലക്‌ഷ്യം കച്ചവടം തന്നെ. ഈ കഥ പിന്നീട്.
ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ വൈദ്യുതി കണക്ഷനും വഴിവിട്ട് – പരമ്പര തുടരും

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ പോളിങ് വൈകിയത് അഞ്ചിടത്ത് ; പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത് രാവിലെ എട്ടോടെ

0
വയനാട്: വയനാട്ടിൽ അഞ്ചിടത്ത് ആയിരുന്നു രാവിലെ പോളിംഗ് തടസ്സപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ...

വോട്ടിങ് മെഷീൻ തകരാർ ; കുമ്പഴ 243-ആം നമ്പർ ബൂത്തിൽ ഒരു വോട്ട്...

0
പത്തനംതിട്ട: കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടിങ്...

ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു ; ജൂൺ 4 ന് ശേഷം കൂടുതൽ...

0
അത്തോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ...

റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച് വരുൺ ഗാന്ധി

0
ന്യൂഡൽഹി : 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ...