ശ്രീനാരായണ ഗുരുദേവ ജയന്തി ; പത്തനംതിട്ട യൂണിയനിലെ ശാഖകളുടെ സംയുക്ത ഘോഷയാത്ര ഉച്ചയ്ക്ക് 2ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയനിലെ ശാഖകളുടെ സംയുക്ത ഘോഷയാത്ര ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ പതിനായിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാനിർഭരമായ ഘോഷയാത്രയാണ് നടക്കുക. സെൻട്രൽ ജംഗ്ഷനും സെന്റ് പീറ്റേഴ്സ് ജംഗ്ഷനും കടന്ന് കളക്ടറേറ്റിനു സമീപമുള്ള ഗുരുക്ഷേത്രത്തിൽ ഘോഷയാത്ര എത്തുമ്പോൾ വയനാട് ദുരന്തത്തിന്റെ സ്മരണയായി സർവമത പ്രാർത്ഥന നടത്തും. വൈകിട്ട് 4ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ (ശ്രീനാരായണ നഗർ) നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റണി എം.പി, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പോലീസ് ചീഫ് വി.അജിത്, മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ എന്നിവർ പ്രസംഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...