തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിറമുള്ള ചന്ദന വിതരണം വീണ്ടും ആരംഭിച്ചു. മഞ്ഞ നിറമുള്ള ചന്ദനമാണ് വിതരണം ചെയ്യുന്നത്. നേരത്തെ നല്‍കിയിരുന്ന ചന്ദനം വീണ്ടും വിതരണം ചെയ്യണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടിരുന്നു. കിഴക്കേനടയില്‍ ക്ഷേത്രം തന്ത്രി നെടുപള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ വിതരണം നിര്‍വഹിച്ചു.
75 വര്‍ഷമായി ക്ഷേത്രത്തില്‍ സ്ഥിരം ദര്‍ശനം നടത്തുന്ന കോട്ടയ്ക്കകം മൂന്നാം പുത്തന്‍തെരുവ് ടി.പി.എസ്.ആര്‍.എ.-49 ല്‍ കെ.രാമയ്യര്‍ക്കാണ് ആദ്യത്തെ പ്രസാദം നല്‍കിയത്. ചടങ്ങില്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, ക്ഷേത്ര ഉപദേശക സമിതി അംഗമായ ടി.ബാലകൃഷ്ണന്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, പി.കെ.മാധവന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.രതീശന്‍, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.