തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ശ്രീചിത്രയില്‍ നല്‍കി വരുന്ന സൗജന്യചികിത്സ നിര്‍ത്തലാക്കുന്നു. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ.) വഴി സൗജന്യമായി നല്‍കി വരുന്ന ചികിത്സയാണ് ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്.
ഹൃദ്രോഗങ്ങള്‍ക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങള്‍ക്ക് കേരളത്തിലെ എ.പി.എല്‍. വിഭാഗക്കാരും ഇനി മുതല്‍ പണം നല്‍കണം. ആര്‍.ബി.എസ്.കെ. പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ.പി ചികിത്സയും ബുധനാഴ്ച മുതല്‍ സൗജന്യമല്ലാതാകും.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ ആര്‍.ബി.എസ്.കെ. പദ്ധതിയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് സൗജന്യ ചികിത്സ നിര്‍ത്തലാക്കുന്നത്.