ശ്രീഹരിക്കു പിന്നാലെ ഭാര്യ അശ്വതിയും ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ശ്രീഹരിക്കു പിന്നാലെ ഭാര്യ അശ്വതിയും ആത്മഹത്യ ചെയ്തു. അമ്മയും ഭാര്യയും തമ്മിലുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത ശ്രീഹരിയുടെ വേര്‍പാട് താങ്ങാന്‍ ആവാതെയാണ് അശ്വതിയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കൊല്ലം നെടുമ്പന പള്ളിമണ്‍ സ്വദേശികളെ ഞെട്ടിച്ച സംഭവം ആയിരുന്നു ജൂലൈ 12 ന് മര്‍ച്ചന്റ് നേവി ജീവനക്കാരനായ ശ്രീഹരിയുടെ ആത്മഹത്യ.

സംഭവത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന അശ്വതി കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്ന് സഹോദരന്‍ അനന്ദുകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വീട്ടിലെ വലിയ മുറിയില്‍ ഫാനില്‍, അച്ഛന്റെ കൈലി മുണ്ട് കെട്ടിയാണ് അശ്വതി തൂങ്ങി മരിച്ചത്. ഭര്‍തൃവീട്ടിലുണ്ടായ തര്‍ക്കങ്ങളും ശ്രീഹരിയുടെ അപ്രതീക്ഷിത മരണവും അശ്വതിയെ വല്ലാതെ ഉലച്ചിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം വീട് പൂട്ടിയിട്ടാണ് അശ്വതി ജീവനൊടുക്കിയത്.

കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ മൊഴി പ്രകാരം ഉച്ചയ്ക്ക് 3.30 നും 4.30 നും ഇടയ്ക്കുള്ള സമയത്താണ് അശ്വതി ഫാനില്‍ തൂങ്ങി മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരുടെയും അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി. അനന്ദു കൃഷ്ണന്‍ റബര്‍ ഷീറ്റ് വില്‍ക്കാന്‍ നെടുണ്‍കാവിലേക്കും.

പോകും മുമ്പ്  വീടിന്റെ സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന അശ്വതിയോട് പോയിട്ട് വരുമ്പോള്‍ എന്തു കൊണ്ടുവരണം എന്ന് ചോദിച്ചു. കേക്ക് വാങ്ങി കൊണ്ടുവരണം എന്നായിരുന്നു മറുപടി. റബര്‍ഷീറ്റ് വിറ്റ് തിരിച്ചുവന്നപ്പോള്‍ അശ്വതിയെ അന്വേഷിച്ച്‌ നില്‍ക്കുന്ന അച്ഛനെയാണ് കണ്ടത്. വീട് പൂട്ടി കിടക്കുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ വീടിന്റെ വലിയ മുറിയിലെ ജനാല തുറന്നുനോക്കിയപ്പോഴാണ് അശ്വതി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...