Thursday, July 3, 2025 9:45 pm

കിഴക്കമ്പലം അക്രമ സംഭവം : പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. മുഖ്യമന്ത്രിയുടെ ആറുമണിയ്ക്കുള്ള പത്രസമ്മേളനം എന്ന രീതിയില്‍ ആക്ഷേപപരമായിട്ടാണ് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ആറുമണിയുടെ പത്രസമ്മേളനം. (താളത്തില്‍ വായിക്കണം) ക്യൂബളം വടക്കമ്പലത്തെ… അതിഥി ഗുണ്ടകള്‍ക്ക്… സര്‍ക്കാര്‍ ഈ മാസം… രണ്ടു ടീവിയും… മൂന്ന് കാരംബോര്‍ഡും. പത്തുകിലോ അരിയും… മൂന്ന് കിലോ പരിപ്പും… അഞ്ച് ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. മണ്ണെണ്ണ,… പരിപ്പ് പാകം ചെയ്യാന്‍… ഉപയോഗിക്കണം.ചിലര്‍ മണ്ണെണ്ണ… നാട്ടുകാരുടെ പരിപ്പെടുക്കാന്‍… ഉപയോഗിക്കുന്നതായി… ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്… ശരിയല്ല.

ഇതര ആവശ്യങ്ങള്‍ക്കായി… അതിഥി ഗുണ്ടകള്‍… മണ്ണെണ്ണ ഉപയോഗിച്ചാല്‍… തീ അണയ്ക്കുന്നതിനായി… നാട്ടുകാര്‍ക്ക്… തികച്ചും സൗജന്യമായി… സര്‍ക്കാര്‍… വെള്ളം നല്‍കുന്നതായിരിക്കും. ഇതിനായി… ക്യൂബളം പ്രസിഡന്റിന്… പൂജപ്പുര കക്കൂസില്‍ വെള്ളമെത്തിച്ച… ചുവന്ന ബക്കറ്റ്… ഉപയോഗിക്കാന്‍ തീരുമാനിച്ചു. മൈക്ക് ചൂടായി. ഇനി നാളെ.

ചിലർ മണ്ണെണ്ണ… നാട്ടുകാരുടെ പരിപ്പെടുക്കാൻ… ഉപയോഗിക്കുന്നതായി… ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്… ശരിയല്ല. ഇതര ആവശ്യങ്ങൾക്കായി… അതിഥി ഗുണ്ടകൾ… മണ്ണെണ്ണ ഉപയോഗിച്ചാൽ… തീ അണയ്ക്കുന്നതിനായി… നാട്ടുകാർക്ക്… തികച്ചും സൗജന്യമായി… സർക്കാർ… വെള്ളം നൽകുന്നതായിരിക്കും. ഇതിനായി… ക്യൂബളം പ്രസിഡന്റിന്… പൂജപ്പുര കക്കൂസിൽ വെള്ളമെത്തിച്ച… ചുവന്ന ബക്കറ്റ്… ഉപയോഗിക്കാൻ തീരുമാനിച്ചു. മൈക്ക് ചൂടായി. ഇനി നാളെ.

നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ശ്രീജിത്ത് പങ്കു വച്ച ഒരു കുറിപ്പ് വീണ്ടും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അതിഥി തൊഴിലാളി എന്നത് ശരിയായ പദമല്ല. തിഥി നോക്കാതെ എത്തുന്നയാൾ ആണ് അതിഥി. അതായത് ഏതു സമയത്തും വീട്ടിൽ കടന്നു വരാൻ സ്വാതന്ത്ര്യം ഉള്ളയാൾ. തൊഴിലാളിക്ക് ആ സ്വാതന്ത്യമില്ല. വീട്ടിൽ എത്തുന്ന അതിഥിയെ സ്വീകരിച്ചു സൽക്കരിച്ചാണ് വിടുന്നത്. തൊഴിലാളി വന്ന് തൊഴിൽ തീർത്തു മടങ്ങുകയാണ് ചെയ്യുന്നത്. അതിഥി വരുന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടും കുശലാന്വേഷണത്തിനും ആണ്. തൊഴിലാളി വരുന്നത് പണത്തിനാണ്. അന്യ സംസ്ഥാന തൊഴിലാളി, ഇതര സംസ്ഥാന തൊഴിലാളി എന്നതൊക്കെയാണ് ശരിയായ പദങ്ങൾ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...