പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴ മാറി വെയില്‍ തെളിഞ്ഞിട്ടും പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നു. കോന്നി നഗര മധ്യത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയില്‍ പുനലൂര്‍ മുതല്‍ റാന്നി വരെ പല സ്ഥലങ്ങളും പൊളിച്ചിട്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. കോന്നിയില്‍ പലയിടങ്ങളിലും റോഡുകളില്‍ കലുങ്ക് നിര്‍മ്മാണവും ഇത് വളരെ പതിയെയാണ് നടക്കുന്നത്. റോഡിന്റെ മധ്യഭാഗത്താണ് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ തന്നെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നത് ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.

കലഞ്ഞൂര്‍ മുതലുള്ള ഭാഗത്ത് റോഡില്‍ പലയിടങ്ങളിലും കലുങ്കിന്റെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് കുഴികള്‍ നിര്‍മ്മിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കുവാനും കഴിയുന്നില്ല. റോഡിനിരുവശവും ഓട സ്ഥാപിക്കുന്നതിന്റെ ഭാഗമായി പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്നില്‍ കടകളിലേക്ക് കയറുവാന്‍ പോലും
സാധിക്കാത്ത അവസ്ഥയാണുള്ളത്. പെട്രോള്‍ പമ്പുകളുടെ മുന്നിലും ഇതാണ് അവസ്ഥ. മാത്രമല്ല നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണും കല്ലും റോഡിലേക്ക് തള്ളുന്നതും പതിവാണ്. ഇത് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...