തിരുവനന്തപുരം : വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ തെറ്റില്ല. ഒന്നര കോടി കൊടുക്കുമ്പോൾ അതിന് അവർ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. സ്ത്രീകളേയും ദളിത് വിഭാഗങ്ങളേയും അടൂർ ഗോപാലകൃഷ്ണൻ അപമാനിച്ചിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ തമാശയല്ല, അതിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകണം. അവർക്ക് ഒരു മാസത്തെ ട്രെയിനിങ് കൊടുത്തതിന് ശേഷം അവരെ പണം എടുക്കാൻ നിയോഗിക്കുന്നത് ആണ് ശരിയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. അടൂർ സിനിമ രംഗത്തെ വളരെ വലിയ ആൾ ആണ്. ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിൽ ആണ് അദ്ദേഹമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. മാധ്യമങ്ങളാണ് വിഷയം വഷളാക്കിയതെന്ന് അദേഹം പറഞ്ഞു. നാല് സിനിമകളും താൻ കണ്ടുവെന്നും ഒന്നിലും ഒന്നരക്കോടി രൂപയുടെ പ്രൊഡക്ഷൻ ക്വാളിറ്റി കണ്ടില്ലെന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. അതിനാൽ അടൂർ ഉന്നയിച്ച വിമർശനം ശരിയാണ്. പണം നൽകുന്നവർക്ക് പരിശീലനം നൽകണമെന്നാണ് അടൂർ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























