ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി നിയമനം ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി. നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുബാറക് പാഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പി.ജി റോമിയോ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നതായും യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചുമാണ് മുബാറക് പാഷയെ നിയമിച്ചതെന്നാണ് ഹർജിയിലെ ആരോപണം. പൊതു വിജ്ഞാപനത്തിലൂടെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതിനു ശേഷം തയാറാക്കുന്ന പാനലിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളൊന്നും മുബാറക് പാഷയുടെ നിയമനത്തിൽ പാലിക്കപ്പെട്ടിട്ടില്ല. യോഗ്യരായവരെ തഴഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...