Friday, July 4, 2025 12:18 am

ശ്രീനാരായണഗുരു കാരുണ്യത്തിന്റെ മഹാപ്രവാചകനായിരുന്നു ; സ്വാമി ധര്‍മ്മചൈതന്യ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീനാരായണഗുരു കാരുണ്യത്തിന്റെ മഹാപ്രവാചകനായിരുന്നെന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു. എസ്.എന്‍.ഡി.പിയോഗം 4343 കിഴക്കന്‍മുത്തൂര്‍ ശാഖയില്‍ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠാ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. പ്രപഞ്ചത്തിലെ സകല ജീവരാശിയോടുമുള്ള മഹാകാരുണ്യം ഗുരുവിന്റെ ബാല്യം മുതല്‍ സമാധി വരെയുള്ള ജീവിതത്തില്‍ ദര്‍ശിക്കാനാകും.

അനുകമ്പ നിറഞ്ഞുനിന്ന ഏകലോക മാനവ ദര്‍ശനമായിരുന്നു ഗുരുവിന്റെത്. അതുകൊണ്ടാണ് എല്ലാവരും ആത്മസഹോദരരെന്ന് ഗുരു വെളിപ്പെടുത്തിയത്. ജീവകാരുണ്യം ഉയര്‍ത്തിയുള്ള നിശബ്ദ വിപ്ലവമായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠയും. ഉപനിഷത്തുകളില്‍ ഭാരതീയ ഋഷിമാര്‍ക്കുണ്ടായിരുന്ന സത്യദര്‍ശനത്തെ കാലാനുസൃതമായി അവതരിപ്പിക്കുവാന്‍ ഗുരുവിന് സാധിച്ചു. സന്യാസ സമൂഹത്തില്‍ ഗുരുദേവന് അതുല്യമായ സ്ഥാനമാണുള്ളത്. സര്‍വസംഗ പരിത്യാഗമല്ല, പരോപകാരത്തിലാണ് ഗുരുസന്യാസത്തെ ദര്‍ശിച്ചതെന്നും സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് ബിജു ഇരവിപേരൂര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി അനില്‍ എസ് ഉഴത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയന്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ എസ്.രവീന്ദ്രന്‍ എന്നിവര്‍ സന്ദേശം നല്‍കി. യൂണിയന്‍ കൗണ്‍സിലര്‍മാരായ ബിജുമേത്താനം, രാജേഷ് മേപ്രാല്‍, സരസന്‍ ഓതറ, മനോജ് ഗോപാല്‍, പ്രസന്നകുമാര്‍, അനില്‍ ചക്രപാണി, പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങളായ കെ.എന്‍.രവീന്ദ്രന്‍, കെ.കെ.രവി, ശാഖാ പ്രസിഡന്റ് പി.എസ്.ലാലന്‍, സെക്രട്ടറി മഹേഷ് എം.പാണ്ടിശേരില്‍,

സമീപ ശാഖാ സെക്രട്ടറിമാരായ കെ.ശശിധരന്‍, വി.ആര്‍. സുകുമാരന്‍, കെ.എന്‍.അനിരുദ്ധന്‍, യൂണിയന്‍ കമ്മിറ്റിയംഗം കെ.പി.ശിവദാസ്, വനിതാസംഘം സെക്രട്ടറി നിഷാശരത്ത്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി മനീഷ് തെക്കേമലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍, ഗുരുദേവ ഭാഗവതപാരായണം, പടിഞ്ഞാറ്റുശേരി ശാഖയില്‍നിന്ന് താലപ്പൊലി ഘോഷയാത്ര, വിശേഷാല്‍ ദീപാരാധന, സമൂഹപ്രാര്‍ത്ഥന, പ്രസാദവിതരണം, രതീഷ് ശാന്തിയുടെയും സുജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ കലശം, സര്‍വൈശ്വര്യപൂജ, പ്രസാദവിതരണം എന്നിവയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...