കൊച്ചി: സിനിമ നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ട്വന്‍റി-20യില്‍ ചേര്‍ന്നു. ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍ കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
അഞ്ചുപേരുടെ സ്ഥാനാര്‍ഥി പട്ടിക ട്വന്‍റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായി ഉപദേശക സമിതി നിലവില്‍ വന്നു. ശ്രീനിവാസന്‍, സിദ്ദീഖ്, ലക്ഷ്മി മേനോന്‍, ഡോ. വിജയന്‍, അനിത ഇന്ദിര ബായ്, ഡോ. ഷാജന്‍ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.