Thursday, May 15, 2025 4:50 am

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

ട്രസ്റ്റ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലം സുപ്രീംകോടതി അംഗീകരിച്ചാല്‍ ഭരണസമിതിയും ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാന്‍ സാധിക്കും. ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ ഉള്ള ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗം ഒഴിയുകയാണെങ്കില്‍, ആ സ്ഥാനത്തേക്ക് പകരം വ്യക്തിയെ നിയമിക്കും.

ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിയ്ക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ക്ഷേത്ര ഭരണത്തെ സംബന്ധിച്ച്‌ എന്തെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ ശ്യാം മോഹന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ട്രസ്റ്റി വ്യക്തമാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...