വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും ; എം.വി ശ്രേയാംസ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: എല്‍.ജെ.ഡിയില്‍ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം നല്‍കി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. കാരണം കാണിക്കല്‍ നോട്ടീസ്​ കൈമാറുമെന്നും ഇതിന്​​ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും​ ശ്രേയാംസ് കുമാര്‍ കോഴിക്കോട്​ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഘടന വിരുദ്ധപ്രവര്‍ത്തനം നടന്നു, അതിനെ പാര്‍ട്ടി അപലപിക്കുന്നു. വ്യക്​തമായ മറുപടി നല്‍കി തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്​ തെറ്റ്​ ചെയ്​തവരാണ്​. ജനാധിപത്യ സോഷ്യലിസ്റ്റ്​ പാര്‍ട്ടി​യെന്ന നിലയില്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുംവിധം അവര്‍ക്ക്​ തിരിച്ചുവരാന്‍ അവസരം നല്‍കുകയാണ്​. പാര്‍ട്ടിയിലെ പ്രശ്​നങ്ങള്‍ പലതവണ ചര്‍ച്ച ചെയ്​തു. പാര്‍ട്ടിയുടെ 11 ജില്ലാ അധ്യക്ഷന്‍മാരും നാലുപേരൊഴിച്ചുള്ള മുഴുവന്‍ ഭാരവാഹികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്​. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.

ന​വം​ബ​ര്‍ 17ലെ ​സം​സ്ഥാ​ന നേ​തൃ​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം എം.​വി. ശ്രേ​യാം​സ്​​കു​മാ​റി​നോട്​ പ്ര​സി​ഡ​ന്റ്​ സ്ഥാ​നം ഒ​ഴി​യാ​ന്‍ ഷെയ്​ക്​ പി. ഹാരിസ്​ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സംസ്ഥാന കമ്മറ്റി നിരാകരിച്ചതായി ശ്രേയാംസ്​ വ്യക്​തമാക്കി. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്​, കെ.പി. മോഹനന്‍ എം.എല്‍.എ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പ​ങ്കെടുത്തു.

തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്​ ഷെയ്ക് പി. ഹാരിസ് വിഭാഗം

തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഷെയ്ക് പി. ഹാരിസ് വിഭാഗം വ്യക്​തമാക്കി. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവുമാണ്​. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവര്‍ പറഞ്ഞു.

ആ​ഭ്യ​ന്ത​ര ക​ല​ഹം മൂ​ര്‍​ച്ഛി​ച്ച എ​ല്‍.​ജെ.​ഡി​യി​ലെ ശ്രേ​യാം​സ്​ വി​ഭാ​ഗമാണ്​ ഇന്ന്​ രാ​വി​ലെ കോ​ഴി​ക്കോ​ട്​ യോഗം ചേര്‍ന്നത്​. ഷെയ്​ക്​ പി. ഹാരിസ്​ വിഭാഗം ആ​ല​പ്പു​ഴ​യി​ല്‍ യോഗം ചേര്‍ന്നു. ത​ങ്ങ​ളാ​ണ്​ ഔ​ദ്യോ​ഗി​ക പ​ക്ഷ​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഷെയ്​ക് പി.​ ഹാ​രി​സ് വി​ഭാ​ഗം വെ​ള്ളി​യാ​ഴ്​​ച എ​ല്‍.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കിയിരുന്നു. അ​ണി​ക​ള്‍ ഭൂ​രി​പ​ക്ഷ​വും ഒ​പ്പ​മു​ള്ള​തി​നാ​ല്‍ എ​ല്‍.​ജെ.​ഡി ഔ​ദ്യോ​ഗി​ക പ​ക്ഷ​മാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഷേ​ക്​ പി. ​ഹാ​രി​സ്​ വി​ഭാ​ഗം എ. ​വി​ജ​യ​രാ​ഘ​വ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്‌​ സി.​പി.​എം, സി.​പി.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യും ഇ​വ​ര്‍ ക​ണ്ടിരുന്നു. വി​ട്ടു​വീ​ഴ്ച ചെ​യ്ത് യോ​ജി​ച്ച്‌ പോ​കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് കോ​ടി​യേ​രി​യും വി​ജ​യ​രാ​ഘ​വ​നും ന​ല്‍​കി​യ​ത്. ഭി​ന്നി​ച്ച്‌​ നി​ല്‍​ക്കു​ന്ന​ത്​ മു​ന്ന​ണി​ക്ക്​​ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...