തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ ഏഴാം ഘട്ട സപ്താഹം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : 59-ാമത് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണവിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തോടനുബന്ധിച്ച് നടന്നുവരുന്ന ശ്രീമദ് ഭാഗവത പ്താഹയജ്ഞത്തിന്റെ ഏഴാം ഘട്ട സപ്താഹസിന് തുടക്കമായി. യജ്ഞാചാര്യൻ, കടമ്മനിട്ട ജയൻ, യജ്ഞ പൗരാണികർ- മാരാരിതോട്ടം രഞ്ജിത്ത്,തലയാഴം കൃഷ്ണകുമാർ, കീബോർഡ് ഇളനാട് അനു, തബല കണിച്ചുകുളങ്ങര വി.എം ബിജു എന്നിവരാണ്. മഹായജ്ഞത്തോടനുബന്ധിച്ച് കരൊകെ ഗാനമേള,തിരുവാതിര, സോപാനസംഗീതം, ബാലഗോകുലത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന സർഗോത്സവം, നൃത്തനൃത്യങ്ങൾ, എന്നിവയുണ്ട്.

യജ്ഞത്തിന്റെ 50-ാം ദിവസം മെയ് 18 ന് നടക്കുന്ന 151 പറ അരിയുടെ പ്രസിദ്ധമായ സമൂഹസദ്യ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ആനച്ചമയ പ്രദർശനം സിനിമ താരം ശ്രീയ രമേഷ് ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ 19 ന് രാവിലെ 10-ന് ആനയൂട്ട്, 11 ന് കൊടിയിറക്ക്, 2ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ നിന്നും നിരവധി ഗജവീരന്മാരെ അണിനിരത്തി വിവിധ നിശ്ചലദ്യശ്യങ്ങളും ഉൾപ്പെടുത്തി വർണ്ണ ശബളമായ ഘോഷയാത്ര, തുടർന്ന് തിരുവൻവണ്ടൂർ ഗവണമെന്റ് ഹൈസ്കൂൾ മൈതാനത്ത് ഗജമേളയും, കുടമാറ്റവും നടക്കും. ഗജമേള സിനിമ താരം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അവഭൃഥസ്നാനം, രാത്രി 8.30 ന് ഫ്യൂഷൻ മ്യൂസിക് എന്നിവയുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...