ന്യൂസിലൻഡിനെ ടി 20 യിൽ വീഴ്ത്തി ശ്രീലങ്ക

For full experience, Download our mobile application:
Get it on Google Play

ധാംബുള്ള : ആധുനിക ക്രിക്കറ്റിൽ ബാറ്റുകൊണ്ട് വലിയ വിസ്മയം തീർത്ത താരമാണ് ശ്രീലങ്കയുടെ മുൻ ഓപ്പണർ സനത് ജയസൂര്യ. ഏകദിന ക്രിക്കറ്റിൽ വിപ്ലവം തീർത്ത ജയസൂര്യ, ഇപ്പോൾ പരിശീലക വേഷത്തിലും വിസ്മയിപ്പിക്കുകയാണ്. ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്ക പുതിയൊരു വിജക്കുതിപ്പിലാണ്. ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി രോഹിതിനെയും സംഘത്തെയും നാണംകെടുത്തിയ ന്യൂസിലാൻഡിനെ ടി 20 ക്രിക്കറ്റിൽ പഞ്ഞിക്കിട്ടിരിക്കുകയാണ് ജയസൂര്യയുടെ ‘ലങ്ക’. നേരത്തെ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക, ആദ്യ ടി 20 യിൽ അനായാസ വിജയമാണ് പിടിച്ചെടുത്തത്. ടി 20 യിലെ ആദ്യ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലാൻഡിനെ ലങ്ക അടിയറവ് പറയിച്ചത്. കിവികൾ ഉയർത്തിയ 135 റൺസിന്‍റെ വെല്ലുവിളി ശ്രിലങ്ക ഒരോവർ ശേഷിക്കേ മറികടന്നു. 35 റൺസെടുത്ത നായകൻ ചരിത് അസലങ്കയാണ് ടോപ് സ്കോറർ. ആദ്യം ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് മികച്ച സ്കോർ പടുത്തുയർത്താനായില്ല. ശ്രീലങ്കയ്ക്കായി ഡുനിത് 3 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി.

രണ്ടാം പോരാട്ടത്തിൽ ലങ്ക തോൽക്കാതിരുന്നാൽ, പരിശീലക വേഷത്തിൽ ജയസൂര്യക്ക് അത് വലിയ നേട്ടമാകും. നേരത്തെ ന്യൂസീലൻഡിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം നേടിയ ലങ്കൻ സംഘം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും ടി 20 പരമ്പരയും സ്വന്തമാക്കിയിരുന്നു. ജയസൂര്യ പരിശീലകനായ ശേഷം ഇംഗ്ലീഷ് മണ്ണിലും ലങ്കൻ പോരാളികൾ ചരിത്ര വിജയം നേടിയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിലും വിജയം നേടി പരമ്പര സ്വന്തമാക്കാനാകും ശ്രീലങ്കയുടെ ശ്രമം. ഇതിന് പിന്നാലെ നവംബർ 13 ന് 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലും കിവികളും ലങ്കൻ പോരാളികളും പോരടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....