റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക് ; കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്. പോലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുതുതായി പോലീസ് സേനയിൽ പ്രവേശിച്ച സ്‌നിഫർ ഡോഗിനെ ശിവനഗർ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്‌ക്കായാണ് വാറങ്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 100 മീറ്റർ വരെ ദൂരെയുള്ള മയക്കുമരുന്ന് വരെ മണത്ത് തിരിച്ചറിയാൻ പരിശീലനം ലഭിച്ച പോലീസ് നായ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കാര്യമായി ഒന്നും കണ്ടെത്തിയില്ല.  എന്തോ സംശയം തോന്നി സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടി. പടികൾ കയറി കെട്ടിടത്തിന്‍റെ ടെറസിലേക്ക് സ്നിഫർ നായ പാഞ്ഞപ്പോൾ ഒരു പിടിയും കിട്ടിയില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തി. അവിടെ ടെറസ് ഗാർഡനിൽ വളരുന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സേനയില്‍ ഇതോടെ പുതിയ പോലീസ് നായ മിന്നും താരമായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി

0
കൊച്ചി: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...