ശ്രീനാരായണ ഗുരുദേവജയന്തി ഇന്ന് ; ജയന്തി ഘോഷയാത്ര വൈകിട്ട് 4.30ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നൂറ്റി അറുപത്തിയഞ്ചാമത് ശ്രീനാരായണ ഗുരുദേവജയന്തി ഗുരുദേവന്‍റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജയന്തി ദിനമായ ഇന്ന് രാവിലെ 6ന് വയല്‍വാരം വീട്ടില്‍ വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ഥനയും നടന്നു. 8.30ന് കേന്ദ്രമന്ത്രി വി.മുരളിധരന്‍ ഗുരുകുലത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 10ന് സംഘടിപ്പിക്കുന്ന ‘ശ്രീനാരായണ ദാര്‍ശനിക സമ്മേളനം’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസസാഹിത്യ മത്സര അവാര്‍ഡുകളും ഈ സമ്മേളനത്തില്‍ വെച്ച്‌ നല്കും. ഉച്ചയ്ക്കുശേഷം 3ന് ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. വൈകിട്ട് 4.30ന് ഗുരുകുലത്തില്‍ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ജനതാ റോഡ്, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് ജംഗ്ഷന്‍, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റാഫീസ് ജംഗ്ഷന്‍ വരെ പോയി മടങ്ങി ഗുരുകുലത്തില്‍ സമാപിക്കും.

വൈകിട്ട് 6.30ന് ‘തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍ എയുടെ അധ്യക്ഷതയില്‍ ശിവഗിരി മഠം പ്രസിഡന്‍റ്  സച്ചിതാനന്ദസ്വാമി ജയന്തി സന്ദേശം നല്കും. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, കെ.മു രളീധരന്‍ എംപി, ഗോകുലം ഗോപാലന്‍ എന്നിവര്‍ സംസാരിക്കും.

ശിവഗിരിയിലും വിപുലമായ പരിപാടികള്‍ ഇന്ന് നടക്കും. പുലര്‍ച്ചെ 4.30 മുതല്‍ തന്നെ വിശേഷാല്‍ പൂജകള്‍ ആരംഭിച്ചു. 7.15ന് ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ്   സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജയന്തി സമ്മേളനം കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...