കൊവിഡ് 19 നെ ശ്രീരാമന്‍ നോക്കിക്കോളും ; രാമനവമി മേള ഒഴിവാക്കാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : രാജ്യമൊന്നടങ്കം കൊറോണ ഭീതിയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കി രാജ്യം അതീവ ജാഗ്രതയില്‍ കഴിയുമ്പോള്‍ രാമനവമി ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ വര്‍ഷത്തെ രാമനവമി മേളയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 2 വരെയാണ് അയോധ്യയില്‍ രാമനവമി മേള നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് മേളയില്‍ പങ്കെടുക്കാനെത്താറുള്ളത്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വിദഗ്ധരടക്കമുള്ളവര്‍ രാമനവമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മേളക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് യോഗി പറഞ്ഞു. ഈ വര്‍ഷം ആദ്യമായി ഭഗവാന്‍ രാമന്‍ സ്വതന്ത്രനായിരിക്കുകയാണ്. അതിനാല്‍ രാമനവമി മേള ഒഴിവാക്കിയാല്‍ ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് അയോധ്യ നിവാസിയായ മഹന്ത് പരമഹംസന്‍ മാധ്യമത്തോട് പറഞ്ഞു.

വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ ശ്രീരാമന്‍ നോക്കിക്കോളുമെന്നും മേള ഒരു കുഴപ്പവും കൂടാതെ നടക്കാന്‍ യഞ്ജങ്ങള്‍ നടത്തുമെന്നും പരമഹംസന്‍ വ്യക്തമാക്കി. മേള ഉപേക്ഷിക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘന്‍ശ്യാം സിംഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം മേള നടക്കുമെന്നും വിശ്വാസികള്‍ മാസ്‌ക് ധരിച്ച്‌ എത്തുമെന്നും എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും ജില്ലാ അതോറിറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...