പീഡനക്കേസ് ; മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.

വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ഉയർന്നത് അടുത്തിടെയാണ്. വിമൻ എ​ഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ അനുകമ്പ നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസ് രജിസ്റ്റ് ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....