ശ്രീനാഥ് ഭാസിക്ക് അമ്മയിൽ തൽക്കാലം അംഗത്വമില്ല; പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം അപേക്ഷ പരിഗണിച്ചാൽ മതിയെന്ന് തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ‘അമ്മ’ യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനം. ശനിയാഴ്ച ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനമായത്. ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ തുടർചർച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനമായി.ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടൻ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും ഇനി സഹകരിച്ച് പോകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. നിർമ്മാതാക്കളുടെ തീരുമാനത്തിന് താര സംഘടനയായ അമ്മയും ഫിലിം ചേംബറും പൂർണ പിന്തുണയും നൽകി. ഇതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്.

എന്നാൽ നിലവിൽ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകേണ്ടതില്ലെന്നാണ് അമ്മ എക്സിക്യൂട്ടീവിന്റെ തീരുമാനം. നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാനം. സംഘടനയിൽ അംഗമായ ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ തുടർചർച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനമായി.കൂടാതെ നിഖില വിമൽ , കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുൾപ്പെടെ ഏഴ് പേർക്ക് സംഘടനയിൽ പുതുതായി അംഗത്വം നൽകി. അതേസമയം, സംഘടനയുടെ 29-മത് ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....