കെഎം ബഷീർ കൊലപാതക്കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് ശ്രീറാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാധ്യമപ്രവർത്തനായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ മുടങ്ങി. പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളക്ക് നിലവിൽ കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കോടതിയിലെ ഒന്നാംനിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത വിധത്തിലുള്ള അവശതയുള്ളതിനാൽ കോടതി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണ മുടങ്ങിയത്. കോടതി മാറ്റ ഹർജി പരിഗണിക്കാൻ അധികാരപ്പെട്ട തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി അവധിയിലായതിനാലാണ് ഹരജി തീർപ്പാകാത്തത്. പാലക്കാട് ജില്ലാ ജഡ്‌ജി നസീറയെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി ഹൈക്കോടതി നിയമിച്ചിരുന്നുവെങ്കിലും നിയുക്ത ജഡ്‌ജി തിരുവനന്തപുരത്ത് ചാർജെടുക്കാതെ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തിൽ പണികഴിപ്പിച്ച ‘എച്ച്’ മോഡൽ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത അവശതയുള്ളതിനാൽ കോടതി മാറ്റം വേണമെന്ന പ്രതിയുടെ ഹർജിയിൽ തീർപ്പു കൽപ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റിവെച്ചത്. തുടർന്ന് കേസ് 19 ന് പരിഗണിക്കാനായി മാറ്റി. സാക്ഷി സമൻസ് റദ്ദാക്കിയ കോടതി നേരത്തേ അയച്ച സമൻസുകൾ തിരികെ വിളിപ്പിച്ചു. കേസിൽ ഡിസംബർ രണ്ടിന് വിചാരണ തുടങ്ങാൻ കോടതി നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു. ഡിസംബർ രണ്ടു മുതൽ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. വിവിധ തീയതികളിലായി 95 സാക്ഷികൾ ഹാജരാകാനും കോടതി ഉത്തരവിടുകയും ഇവർക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ പി അനിൽകുമാർ ആണ് പ്രതിയെ വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. ഇതിനിടെയാണ് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള പ്രതിയുടെ നടപടികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...