Thursday, May 30, 2024 8:47 pm

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി തള്ളി ; സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. 90 ദിവസത്തേക്ക് സസ്പെന്‍ഷന്‍ നീട്ടാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ആറ് മാസത്തേക്ക് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിന്റെ കാലാവധി ഫെബ്രുവരി നാലിന് അവസാനിക്കാനിരിക്കെയാണ് നടപടി. ഓ​ഗസ്റ്റ് അഞ്ചിനാണ് ശ്രീറാം വെങ്കിട്ടരാമനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. കുറ്റപത്രം വൈകുന്നതിനാല്‍ ആറ് മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം.ബഷീര്‍ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച്‌ കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചത് എന്നായിരുന്നു ശ്രീറാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. അപകട സമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കുറ്റപത്രവും വൈകുന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

സി.ഐ.റ്റി.യു സ്ഥാപക ദിനം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു

0
കോന്നി: സി.ഐ.റ്റി.യു സ്ഥാപക ദിനം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു....

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാൽ അറസ്റ്റിൽ

0
മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ്...

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ 8 വയസുകാരിയെ കണ്ടെത്തി

0
മലപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി....