കേരള പോലീസില്‍ ഇനി ‘വനിതാ’ പോലീസില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പോലീസില്‍ ഇനി ‘വനിതാ’ പോലീസില്ല, പോലീസുകാര്‍ മാത്രം. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍‌ വനിതയെന്നു ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. സേനയില്‍ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.1995നു ശേഷം സേനയിലെത്തിയ വനിതകള്‍ക്കാണ് ഇതു ബാധകമാകുന്നത്.

വനിതാ പോലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുന്‍പു സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), ശേഷമെത്തിയവരും. മുന്‍പ് വനിതാ പോലീസുകാരെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 1995 മുതല്‍ വനിതാ പോലീസുകാര്‍ സേനയുടെ മുഖ്യധാരയിലേക്കു വന്നു.

2011ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പോലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമെന്നായി. എന്നാല്‍ വനിതാ പോലീസുകാര്‍ സ്ഥാനപേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടര്‍ന്നു. സഹപ്രവര്‍ത്തകരും ഇത് ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്നാണ് ഡിജിപി പുതിയ നിര്‍ദേശം പുറത്തിറക്കിയത്. ഉത്തരവ് എത്രയും വേഗം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം...

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...