മുമ്പ് രണ്ട് വട്ടം കൊല്ലാൻ ശ്രമിച്ചു, റോയിട്ടേഴ്സ് മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിനായി തെരച്ചില്‍

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂരു : റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. അനീഷിന്‍റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ വെച്ച്‌ മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മാസങ്ങള്‍ക്ക് മുമ്പ് ഫ്ലാറ്റില്‍ വെച്ചാണ് രണ്ട് തവണ അനീഷ് ശ്രുതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രുതിയെ കരച്ചില്‍ കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയല്‍ക്കാരുമാണ് അന്ന് രക്ഷപ്പെടുത്തിയത്. ബെംഗ്ലൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ചയാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നു.

മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...