Tuesday, May 13, 2025 10:30 am

ബാഹുബലിക്കും ആർആർആറിനും മേലെ ; മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലിയുടെ വമ്പൻ ചിത്രം

For full experience, Download our mobile application:
Get it on Google Play

ആഗോളതലത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ച ചിത്രമായിരുന്നു ബാഹുബലി. പിന്നീട് ബാഹുബലി -2 എത്തിയപ്പോഴും എസ് എസ് രാജമൗലി പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ആർആർആറിലൂടെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ തെന്നിന്ത്യൻ സംവിധായകൻ. അതുകൊണ്ടു തന്നെ അടുത്ത ചിത്രത്തിൽ എന്തായിരിക്കും രാജമൗലി സമ്മാനിക്കുകയെന്ന കാര്യത്തിൽ ഇപ്പോഴെ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇപ്പോൾ സിനിമാലോകത്ത് നിറയുകയാണ്. ഇതുവരെ കണ്ടതൊന്നുമല്ല, അതുക്കും മേലെയാണു രാജമൗലിയുടെ പുതിയ ചിത്രമെന്നാണു റിപ്പോർട്ടുകൾ.

മഹേഷ് ബാബുവിനെ നായകനാക്കിയാണു രാജമൗലിയുടെ അടുത്ത ചിത്രം. SSMB29 എന്നു താൽക്കാലിക ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരുങ്ങുന്നതു വമ്പൻ മുന്നൊരുക്കത്തോടെയാണ്. ഇതിന്‍റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന വർക് ഷോപ്പ് നടക്കും. സിനിമയിലെ ഓരോ വിഭാഗത്തിനും കൃത്യമായ പരിശീലനം നൽകാനാണു ലക്ഷ്യമിടുന്നത്. വിഎഫ്എക്സിനു വളരെയധികം പ്രാധാന്യമുള്ള ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിക്കും ആർആർആറിനു മേലെ നിൽക്കുന്ന ചിത്രമായിരിക്കും പുതിയതെന്നാണ് റിപ്പോർട്ടുകൾ. ജെയിംസ് ബോണ്ട്, ഇന്ത്യാന ജോൺസ് ചിത്രങ്ങളുമായാണു രാജമൗലി തന്‍റെ പുതിയ സിനിമയെ താരതമ്യം ചെയ്യുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ സ്വീകൻസുകളുള്ള അഡ്വഞ്ചർ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

0
ചണ്ഡിഗഢ് : പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ്...

ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​കാരൻ മു​ങ്ങി​മ​രി​ച്ചു

0
മം​ഗ​ളൂ​രു: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന്...

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...