Tuesday, May 21, 2024 1:40 am

എ​സ്എ​സ്എ​ല്‍സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്​ഇ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ക​ര്‍​ശ​ന ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ മു​ന്നൊ​രു​ക്കം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മേ​യ്​​ 26 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ല്‍സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌​എ​സ്ഇ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ക​ര്‍​ശ​ന ആ​രോ​ഗ്യ​സു​ര​ക്ഷ മാന​ദ​ണ്ഡ​ങ്ങ​ളോ​ടെ മു​ന്നൊ​രു​ക്കം. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​ലും ജില്ലകളി​ലും പ്ര​ത്യേ​കം ‘വാ​ര്‍ റൂം’ ​ഒ​രു​ക്കി. കൊ​വി​ഡ്​​ ബാ​ധി​ത​രു​ടെ എ​ണ്ണം ഉയരുന്നതി​നി​ടെ പ​തി​മൂ​ന്ന​ര​ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ടു​വി​ട്ട്​ സ്​​കൂ​ളു​ക​ളി​ല്‍ എത്തുമ്പോ​ള്‍ പ​ഴു​ത​ട​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ സ​ജ്ജ​മാ​ക്കു​ന്ന​ത്. സ്​​കൂ​ള്‍ കോമ്പൗണ്ടിലെ സു​ര​ക്ഷ, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര സൗ​ക​ര്യം, ചോ​ദ്യ​പേ​പ്പ​ര്‍ സുരക്ഷ, പ​രീ​ക്ഷാകേ​ന്ദ്ര​ മാ​റ്റം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച്‌​ വി​ദ്യാ​ഭ്യാ​സ ഓഫീസര്‍മാര്‍​ക്കും പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗ​ള്‍​ഫി​ലും ല​ക്ഷ​ദ്വീ​പി​ലും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ക്ര​മീ​ക​ര​ണം പൂര്‍ത്തിയാ​യി.

 കണ്ടെയ്ന്‍മെന്‍റ് സോ​ണു​കാ​ര്‍​ക്ക്​ പ്ര​ത്യേ​ക ഇ​രി​പ്പി​ടം
കണ്ടെയ്ന്‍മെന്‍റ്​ സോ​ണി​ല്‍ ​നി​ന്ന്​​ പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ള്‍​ക്ക്​ സ്​​കൂ​ളി​ല്‍ പ്രത്യേ​ക ഇ​രി​പ്പി​ട​മൊ​രു​ക്കും. ഹോം ​ക്വാ​റന്‍റൈ​നി​ലു​ള്ള വീ​ട്ടി​ല്‍​ നി​ന്ന്​ വ​രു​ന്ന കുട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. മ​റ്റ്​ സം​സ്ഥാന​ങ്ങ​ളി​ല്‍ ​നി​ന്ന്​ വ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക്​ 14 ദി​വ​സം ക്വാ​റന്‍റൈ​ന്‍ വേ​ണ​മെ​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കും.

5000 തെ​ര്‍​മോ​മീ​റ്റ​ര്‍
ശ​രീ​രോ​ഷ്​​​മാ​വ്​ പ​രി​ശോ​ധി​ക്കാ​ന്‍ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും തെ​ര്‍​മ​ല്‍ സ്ക്രീനിങ്ങി​ന്​ വി​ധേ​യ​രാ​ക്കും. ഇ​തി​നാ​യി 5000 ഐആ​ര്‍ തെ​ര്‍​മോ മീ​റ്റ​ര്‍ വാ​ങ്ങും. വൈ​ദ്യ​പ​രി​ശോ​ധ​ന വേ​ണ്ട​വ​ര്‍​ക്ക്​ സ്​​കൂ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും. അ​ധ്യാ​പ​ക​ര്‍ ഗ്ലൗസ്​ ധ​രി​ക്ക​ണം. സോ​പ്പ്, സാ​നി​റ്റൈ​സ​ര്‍ സ്​​കൂ​ളി​ല്‍ സ​ജ്ജ​മാ​ക്കാ​ന്‍ പ്രധാനാധ്യാപക​ര്‍​ക്കും വി​ദ്യാ​ഭ്യാ​സ ഓഫീസ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍ അ​ണു​മു​ക്​​ത​മാ​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യം, പോലീ​സ്, ഫയര്‍​ഫോ​ഴ്​​സ്, ഗ​താ​ഗ​ത വ​കു​പ്പു​ക്  എന്നിവരുടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്തി​പ്പ്.

പ​രീ​ക്ഷ ക​ഴിഞ്ഞെത്തി​യാ​ല്‍ കു​ളി നി​ര്‍​ബ​ന്ധം
പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ള്‍ കു​ളി​ച്ച ശേ​ഷ​മേ വീ​ട്ടു​കാ​രു​മാ​യി ഇടപഴ​കാ​വൂ. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​ട്ടി​ക​ള്‍ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ​ചിട്ടകളും മാ​സ്​​ക്കും വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ന്‍ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തെ (എസ്.എസ്.​കെ) ചു​മ​ത​ല​പ്പെ​ടു​ത്തി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്ഇ കുട്ടികള്‍ക്ക്​ മാ​സ്​​ക്​ എ​ന്‍എ​സ്എ​സ്​ വ​ഴി ന​ല്‍​കും.

ഉ​ത്ത​ര​ക്ക​ട​ലാ​സി​നും ‘ക്വാ​റന്‍റൈ​ന്‍’
പ​രീ​ക്ഷ​ക്കു ​ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഏ​ഴ്​ ദി​വ​സം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തന്നെ സൂ​ക്ഷി​ക്ക​ണം. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി പ​ല​രി​ലൂ​ടെ കൈ​മാ​റി​യെ​ത്തു​ന്ന ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി അ​ണു​ബാ​ധ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ്​ ഇ​വ പരീക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. ശേ​ഷം മൂ​ല്യ​നി​ര്‍​ണ​യ ക്യാമ്പുകളിലേക്കയ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ ​ നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം.

പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്​ റെ​ഗു​ല​ര്‍ അ​വ​സ​രം
ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക്ക്​ പ്ര​ഖ്യാ​പി​ച്ച തീ​യ​തി​യി​ല്‍ എ​ഴു​താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ സേ ​പ​രീ​ക്ഷ​ക്കൊ​പ്പം റെ​ഗു​ല​ര്‍ അ​വ​സ​ര​മാ​യി പ​രി​ഗ​ണി​ച്ച്‌​ അ​വ​സ​ര​മൊ​രു​ക്കും. മറ്റു​ള്ള​വ​ര്‍​ക്കു​ള്ള ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഇ​വ​ര്‍​ക്കും ഉ​റ​പ്പാ​ക്കും.

വാ​ര്‍ റൂം ​ഇ​ന്നു​മു​ത​ല്‍ സ​ജ്ജം
പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ഏ​കോ​പി​പ്പി​ക്കാ​നും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ശ​യം ദൂ​രീ​ക​രി​ക്കാ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​​ട​റേ​റ്റി​ലും ജി​ല്ല​ക​ളി​ലെ വിദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ര്‍ ഓ​ഫീ​സു​ക​ളി​ലും ശ​നി​യാ​​ഴ്​​ച മു​ത​ല്‍ വാ​ര്‍ റൂം ​പ്രവര്‍ത്തി​ക്കും. എ​സ്എ​സ്എ​ല്‍സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്ഇ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍ മാ​റു​ന്ന​തി​ന്​ 10,920 കു​ട്ടി​ക​ളാ​ണ്​ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. മാ​റ്റം അനുവദിക്ക​പ്പെ​ട്ട​വ​ര്‍​ക്ക്​ ചോ​ദ്യപേപ്പ​ര്‍ വി​ദ്യാ​ഭ്യാ​സ ഓഫീസ​ര്‍​മാ​ര്‍ വ​ഴി സ്കൂളുകളില്‍ എ​ത്തി​ക്കും. വാ​ര്‍​ റൂം ഫോ​ണ്‍ ന​മ്പ​റു​ക​ളും ഇ-​മെ​യി​ല്‍ വി​ലാ​സ​വും: ഫോ​ണ്‍​ന​മ്പ​ര്‍: 0471-2580506, വാ​ട്​​സ്​​ആ​പ്​ നം: 8547869946, ​എ​സ്.​എ​സ്.​എ​ല്‍.​സി: 8301098511, എ​ച്ച്‌.​എ​സ്.​ഇ: 9447863373, വി.​എ​ച്ച്‌.​എ​സ്.​ഇ: 9447236606, ഇ-​മെ​യി​ല്‍: [email protected]

പരീക്ഷ കേന്ദ്രം മാറുന്നവരുടെ പട്ടിക ഇന്ന്​
ലോ​ക്​​ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്​ പ​രീ​ക്ഷ കേ​ന്ദ്രം മാ​റാ​ന്‍ അപേക്ഷിച്ചവരി​ല്‍ അ​നു​മ​തി ന​ല്‍​കി​യ​വ​രു​ടെ പ​ട്ടി​ക ശ​നി​യാ​ഴ്​​ച വൈകുന്നേരത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. 10,920 പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...