തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടിന് പ്രസിദ്ധീകരിക്കും. അന്നുതന്നെ രാവിലെ 10ന് പരീക്ഷാ പാസ്ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ടാബുലേഷന്‍ ജോലികള്‍ ഏറക്കുറെ പൂര്‍ത്തിയായി. മാര്‍ക്കുകളുടെ അന്തിമ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ഇത്തവണ 4,22,347 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടക്ക് നിര്‍ത്തിവെച്ച പരീക്ഷ പിന്നീട് മേയ് 26ന് പുനരാരംഭിക്കുകയും 28ന് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
എസ്.എസ്.എല്‍.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പ്രസിദ്ധീകരിക്കും
RECENT NEWS
Advertisment