എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് പ്ലസ് ടു അല്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്‌എസ്‌ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വിഎച്ച്‌എസ്‌ഇ) പരീക്ഷാഫലങ്ങളുമെത്തും. ജൂണ്‍ 10ന് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ഉദ്യോ​ഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച്‌ എസ്‌എസ്‌എല്‍സി, എച്ച്‌എസ്‌ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്ക്രീനില്‍ ദൃശ്യമാകുന്ന എസ്‌എസ്‌എല്‍സി, ഡിഎച്ച്‌എസ്‌ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.

ഈ വര്‍ഷം 2022 മാര്‍ച്ച്‌ 31 നും ഏപ്രില്‍ 29 നും ഇടയില്‍ നടത്തിയ SSLC പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയശതമാനം. എച്ച്‌എസ്‌ഇ പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...