പറവൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പറവൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രംഭ ഫ്യൂവല്‍സിലാണ് മോഷണം നടന്നത്. മോഷ്‌ടാവ് വാതില്‍ കുത്തിത്തുറന്ന് ഓഫീസില്‍ കയറി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. മോഷണം പോയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കഴിഞ്ഞ ദിവസത്തെ കളക്ഷനില്‍ നിന്ന് കിട്ടിയതായിരുന്നു. വെള്ള ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാത്രി പതിനൊന്നരയോടെയാണ് പെട്രോള്‍ പമ്പ്  അടച്ച്‌ ഉടമസ്ഥര്‍ പോയത്.

ഒരാഴ്ച മുമ്പ്  നഗരത്തിലെ മറ്റൊരു പെട്രോള്‍ പമ്പിലും കവര്‍ച്ച നടന്നിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ജീവനക്കാരനില്‍ നിന്ന് പണം തട്ടുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ അര്‍ദ്ധരാത്രിയായിരുന്നു മോഷണം നടന്നത്. അമ്പതിനായിരം രൂപയാണ് കവര്‍ന്നത്. ജീവനക്കാരനെ മര്‍ദിച്ച്‌, കെട്ടിയിട്ട ശേഷമാണ് മോഷ്ടാവ് പണം കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...