ആലപ്പുഴ : കേരളജനതയെ കുടചൂടിച്ച സെന്റ് ജോര്‍ജ് ബേബിച്ചന്‍ അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികമായ് ആലപ്പുഴയിലെ വ്യാപാര രംഗത്തു് തിളക്കമാർന്ന വ്യക്തിത്വത്തിനുടമയും സെന്റ് ജോർജ്ജ് അംബ്രലാ മാർട്ട്, പോപ്പി കുടകൾ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവുമായ ടി.വി.സ്കറിയ (സെന്റ് ജോർജ്ജ് ബേബിച്ചൻ (82) ന്റെ അന്ത്യം ഇന്ന് രാവിലെ എറണാകുളം അമൃതാ ആശുപത്രിയില്‍ വെച്ചായിരുന്നു.
ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതും നാളെ (ഏപ്രിൽ 20) രാവിലെ 11 മണിക്ക് പഴവങ്ങാടി കാർമ്മൽ പള്ളിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കുന്നതുമാണ്.