മലപ്പുറം : വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മലപ്പുറം സെന്റ്.ജെമ്മാസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. അദ്ധ്യാപകന്‍ ശശി കുമാറിനെതിരെ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മാനേജ്‌മെന്റിന് പരാതി നല്‍കിയത്. എന്നാല്‍ സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകുമെന്നും പറഞ്ഞ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നത്.
പെണ്‍കുട്ടികളെ സംരക്ഷിക്കുകയും അവരുടെ പരാതിയില്‍ അധ്യാപകനെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടതിന് പകരം മാനേജ്‌മെന്റ് അദ്ധ്യാപകനെ സംരക്ഷിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തങ്ങളില്‍ പലര്‍ക്കും അദ്ധ്യാപകന്റെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് പലരും പരാതി പറഞ്ഞെങ്കിലും ശശികുമാറിനെതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.