പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിനെതിരെ മറ്റൊരു കൊലപാതകം കൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂരില്‍ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സുഹൃത്ത് ഹാരിസിനെ ഷൈബിനാണ് കൊലപ്പെടുത്തിയതെന്ന് മാതാവും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. 2020 മാര്‍ച്ചിലാണ് മുക്കം സ്വദേശിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ലാറ്റില്‍ കൈ ഞരമ്പ് മുറിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് മാതാവ് സാറാബിയും സഹോദരി ഹാരിഫയും പറയുന്നു. ഇതുവരെ പരാതിപ്പെടാതിരുന്നത് ഷൈബിനെ ഭയന്നിട്ടാണ്. പ്രതികരിച്ചാല്‍ തങ്ങളെ അപായപ്പെടുത്തുമോ എന്ന് ഭയന്നിരുന്നു. ഷൈബിന്റെ സ്വാധീനത്തെ കുറിച്ച്‌ അറിയാം. അതിനാലാണ് പരാതിപ്പെടാന്‍ ഭയപ്പെട്ടതെന്നും അവര്‍ ആരോപിക്കുന്നു. ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്ന് ഈസ്റ്റ് മലയമ്മ മഹല്ല് കമ്മിറ്റി സെക്രട്ടറി ടി.പി അഹമ്മദ് കുട്ടി പറയുന്നു.

നാട്ടില്‍ വന്ന് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ച്‌ നില്‍ക്കുമ്പോഴാണ് ഹാരിസിന്റെ മരണം. വീടുപണിയും നടന്നുവരികയായിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം നാട്ടുകാരോടും വീട്ടുകാരോടും ഫോണില്‍ സംസാരിച്ചിരുന്നു. അതിനാല്‍ ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ഹാരിസും ഷൈബിന്‍ അഷ്‌റഫും വര്‍ഷങ്ങളായി സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇടയ്ക്ക് വച്ച്‌ ഇരുവരും തമ്മില്‍ തെറ്റി. ഹാരിസിന്റെ ജീവന് ഭീഷണി നിലനിന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഹാരിസ് സ്വയരക്ഷയ്ക്കായി തോക്കിന് അപേക്ഷിച്ചിരുന്നു. പലതവണ ഷൈബിന്റെ ഭീഷണിയെ കുറിച്ച്‌ ഹാരിസ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഹാരിസിന്റെ സ്വത്തുവകകള്‍ നോക്കി നടത്തിയിരുന്നവരെ പോലും സംഘം ആക്രമിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...