മല്ലപ്പള്ളി : നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഫെറോന കത്തോലിക്കാ പള്ളിയുടെ കൽകുരിശിനു സമീപം സ്ഥാപിച്ചിരുന്ന രൂപക്കൂട് തകർത്ത സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ അഖില കേരള കത്തോലിക്കാ കോൺഗ്രസ് മല്ലപ്പള്ളി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് മല്ലപ്പള്ളി മേഖലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ: സന്തോഷ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മേഖലാ ഡയറക്ടർ ഫാദർ: ആന്റണി നേരയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാത്യു മഞ്ചേരിക്കളം, അതിരൂപതാ പ്രതിനിധികളായ എം. എം. ഈപ്പൻ, രാജൻ കുത്തുകല്ലുങ്കൽ , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.