കുട്ടികളുടെ പിറന്നാൾ ദിനത്തിൽ വിഭവ സഞ്ചിയുമായി പാലക്കൽത്തകിടി സെൻ്റ് മേരീസ് സർക്കാർ പള്ളിക്കൂടം

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : സ്കൂൾ ഉച്ചഭക്ഷണത്തിനും കായിക താരങ്ങളുടെ പോഷകാഹാരത്തിനുമായി വിഭവ സഞ്ചിക്ക് തുടക്കമായി. സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ഇവാൻ ജോസ് സുഭാഷിൻ്റെ പിറന്നാളിന് പായസക്കൂട്ട് ഉൾപ്പെടെയുള്ള വിഭവങ്ങൾ നൂൺ മീലിൻ്റെ ചുമതലയുള്ള അദ്ധ്യാപികമാരായ കാർത്തിക എസ് നായർ, ശ്യാമ ജെ ആർ എന്നിവർ ഏറ്റുവാങ്ങിയാണ് തുടക്കമിട്ടത്. പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ ദിനത്തിൽ സ്കൂളിന് നൽകുന്ന പിന്തുണ എന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സ്കൂളിന് ഉപഹാരം തരുന്ന കുട്ടികളുടെ പിറന്നാൾ മാത്രമല്ല ആഘോഷിക്കുന്നത്.

ചെറുതും വലുതുമായ ഉപഹാരങ്ങൾ തരുവാൻ ശേഷിയുള്ളവരാണ് 90% രക്ഷിതാക്കൾ എങ്കിലും രക്ഷിതാക്കളുടെ ഉപേക്ഷക്കുറവുകൊണ്ടോ സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ടോ ഏതെങ്കിലും കുട്ടിക്ക് വിഭവ സഞ്ചിയിൽ വിഭവങ്ങൾ നിറക്കുവാൻ കഴിഞ്ഞില്ലെങ്കിലും അവരുടെയും പിറന്നാൾ ആഘോഷിക്കപ്പെടും. ഒപ്പം അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും. പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്ക് പുസ്തകം, ചെടി, വൃക്ഷത്തൈ സമ്മാനമായി നൽകും. ഹെഡ്മാസ്റ്റർ ലിജുകുമാർ, എസ് എം സി ചെയർമാൻ പി ടി ഷിനു, അദ്ധ്യാപകരായ ജയ്മോൻ ബാബുരാജ്, വി പി നിധിൻ, റിയ ജോൺ, കാർത്തിക എസ് നായർ, ഷമീന എസ് വിദ്യ മോൾ, അമ്പിളി പി സി, ജിഷ പി ആർ, നിമ്മി എച് എ, ശ്യാമ, ജിഷാ മോൾ, രമ്യ. കെ. എസ്, ശ്രീജ. ടി. ബി, രജനി സി ആർ, സോണിയ ശിവാനന്ദൻ, രജനി മോൾ, സ്കൂൾ കൗൺസിലർ ആതിര പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...