എസ്‍.സി – എസ്‍,ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ല : മന്ത്രി കെ.രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്‍.സി – എസ്‍.ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍. തട്ടിപ്പിനെക്കുറിച്ച്‌ കണ്ടെത്തിയത് വകുപ്പ് തന്നെയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതല്‍ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച്‌ ഫണ്ട് തട്ടാന്‍ എളുപ്പമായെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിയ കേസില്‍ മുഖ്യപ്രതി രാഹുല്‍ ദിവസങ്ങള്‍ക്ക് മുമ്പ്  കീഴടങ്ങിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം, വിവാഹസഹായം എന്നീ ആനുകൂല്യങ്ങളാണ് ക്ലാര്‍ക്ക് രാഹുല്‍ തട്ടിയെടുത്തത്. പഠനമുറി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷം വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തി പോലീസിനെ അറിയിച്ചത്.

മൂന്ന് മാസം മുമ്പ്  നടത്തിയ പരിശോധനയില്‍ 75 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ പോയി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് ഇയാള്‍ മ്യൂസിയം സ്റ്റേഷനില്‍ കീഴടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...