കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സപ്തതി ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സപ്തതി ആഘോഷം നടത്തി.രാജ്യസഭാ ഉപാധ്യക്ഷനും കോളേജിലെ അധ്യാപകനും ആയ പ്രൊഫ. പി ജെ കുര്യൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി റ്റി കെ എ നായർ ഐ എ സ്, അമേരിക്കൻ വ്യവസായി ജോൺ ടൈറ്റസ്, പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ തോമസ് വർഗീസ് എന്നീ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.

കോളേജിലെ മാഗസിൻ എഡിറ്റർ ആയിരുന്ന അമേരിക്കൻ മലയാളി സൈമൺ എബ്രഹാം രചിച്ച ജയതേ, മമ ജനനി ജന്മഭൂമി എന്ന് തുടങ്ങുന്ന ദേശഭക്തിഗാനവും 26 കവിതകളുടെ സമാഹാരവും ആയ പുനരുക്തി എന്ന പേരിൽ പ്രസിദ്ധീകരിച്ച കവിത സമാഹാരവും വരകളും കോളേജ് ലൈബ്രറിക്കും ബഹുമാനപ്പെട്ട ഗവർണർക്കും സമർപ്പിച്ചു.

കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ഫുട്ബോൾ ക്യാപ്റ്റനും ഓൾ ഇന്ത്യ ഫുട്ബോൾചാമ്പ്യൻഷിപ്പ് നേടിയ ടീം ക്യാപ്റ്റനുമായ ജോൺ മാത്യു, പ്രശസ്ത ചുമർചിത്ര കലാകാരൻ പ്രമോദ് കുമാർ എന്നീ പൂർവവിദ്യാർത്ഥികളെ അനുമോദിച്ചു. ആന്റോ ആന്റണി എം പി,ഔഷധി ചെയർപേഴ്ൻ ശോഭന ജോർജ്, അലൂമിനി അസോസിയേഷൻ ചെയർമാൻ വിക്ടർ ടി തോമസ് മാർത്തോമാ സഭ സീനിയർ വികാരി ജനറൽ ജോർജ് മാത്യു, അമേരിക്കൻ വ്യവസായി ജോൺ ടൈറ്റസ്, പ്രമുഖ ക്യാൻസർ സർജൻ ഡോക്ടർ തോമസ് വർഗീസ്, മുൻ പ്രിൻസിപ്പൽ എൻ സാമുവൽ തോമസ്, റവ. ഡോ. ഫിലിപ്പ് വറുഗീസ്, എബിൻ കൈതവന, ഡോ. ലിബുസ് ജേക്കബ് എബ്രഹാം,അഡ്വക്കേറ്റ് ജോൺ ഫീലിപ്പോസ്, കെ ആർ അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന പൂർവ്വ വിദ്യാർത്ഥി അനുമോദന സമ്മേളനം പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഐഎഎസ്. ഉദ്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ ചെയർമാൻ വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ.ഫിലിപ്പോസ് തോമസ് , സിനിമ നിർമാതാവ് ഗാന്ധിമതി ബാലൻ
കലാമണ്ഡലം വൈസ് ചാൻസലർ പി എൻ സുരേഷ്, സിനിമ സംവിധായകർ ആയ ഇലന്തൂർ വിജയകുമാർ, റോയ് മണപ്പള്ളിൽ, കെ കെ റോയ്സൺ, സിറിൾ സി മാത്യു, സണ്ണി മാത്യു, , ഫാ. തോമസ് വർഗീസ് അമയിൽ, റവ.ജോർജ് വർഗീസ്, എബി കെ ജോഷ്വാ, റവ. ഫാ. മാത്യൂസ് വാഴക്കുന്നം , ചെറിയാൻ ജോർജ് തമ്പു, ജോസ് തെള്ളീരേത്ത്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ, ദൂര ദർശൻ മുൻ ഡയറക്റ്റർ കെ പി ശിവാനന്ദൻ, കെ ആർ അശോക കുമാർ, ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...