ഇരട്ട റെക്കോർഡുമായി സെന്റ് സേവ്യേഴ്സ് കോളേജ്

For full experience, Download our mobile application:
Get it on Google Play

ആലുവ : സെന്റ്. സേവ്യേഴ്സ് കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അറുപതു പ്രകൃതിദത്ത വിഭവങ്ങളിൽനിന്ന് അറുപതു കുട്ടികൾ ചേർന്ന് അറുന്നൂറു സോപ്പുകൾ നിർമ്മിച്ച് ലോക റെക്കോർഡ് നേടി. കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡിനാണ് ഇവർ അർഹരായത്. ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെയും കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 60 പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ടാണ് 600 ഹെർബൽ സോപ്പുകൾ നിർമ്മിച്ചത്. സാവ്കെയർ ഹെർബൽ സോപ്പു നിർമാണം എന്നു നാമകരണം ചെയ്ത പരിപാടി സെന്റ് സേവ്യേഴ്സിലെ ഇൻക്യുബേഷൻ സെന്ററായ സ്പെയിസിൽ ജനുവരി 11നാണ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപതു കുട്ടികൾ അറുപതു ഇലകളുടെയും ഫലങ്ങളുടെയും സത്തുപയോഗിച്ച് മുന്നൂറ്റി അറുപതു ലഡു നിർമ്മിച്ച് മറ്റൊരു റെക്കോർഡ് നേടിയത് കോളജിന് ഇരട്ടി മധുരമായി. ബിവോക് കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർത്ഥികളും കുക്കറി ക്ലബ് അംഗങ്ങളും ചേർന്നാണ് ലഡു നിർമ്മിച്ചത്.

ഇരുപതുകുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ. ജോൺസൻ വി ഇടിക്കുള എന്നിവരടങ്ങിയ ജൂറിയാണ് രേഖകൾ പരിശോധിച്ച് റെക്കോർഡിന് അംഗീകാരം നൽകിയത്. എസ് റെജി, എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മിഷണർ കേരള സ്റ്റേറ്റ് ഗുഡ്സ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റ്, എറണാകുളം നിരീക്ഷകനായിരുന്നു. രസതന്ത്ര വിഭാഗം മേധാവി ഡോ ന്യൂലി ജോസഫ് പരിപാടിയുടെ കോർഡിനേറ്ററായിരുന്നു. ലഡു നിർമ്മാണത്തിന് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥിയായ നന്ദന ബി എസും ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അശ്വതി വി എസുമാണ് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ മിലൻ ഫ്രാൻസ്, മാനേജർ റവ. സിസ്റ്റർ ചാൾസ്, ജൂബിലി കോർഡിനേറ്റർമാരായ ഡോ. സൌമി മേരി കെ, ഡോ. സിസ്റ്റർ ഷാരിൻ എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...