കുഴഞ്ഞുവീണ പെൺകുട്ടിയെ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വകാര്യ ബസിൽ കുഴഞ്ഞു വീണ പെൺകുട്ടിയെ അതെ ബസിൽ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മാതൃകയായിരിക്കുകയാണ് പത്തനംതിട്ട – കോന്നി തണ്ണിത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. തണ്ണിത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലു ഹിൽ എന്ന സ്വകാര്യ ബസിൽ തണ്ണിത്തോട് സ്വദേശിയായ രാഖി എന്ന പെൺകുട്ടി കയറുകയും പയ്യനാ മണ്ണിൽ ബസ് എത്തിയപ്പോൾ പെൺകുട്ടി സീറ്റിൽ കുഴഞ്ഞു വീഴുകയുമായിരുന്നു.

ബസ് ഡ്രൈവർ അനീഷ്, കണ്ടക്ടർ സജോ എന്നിവർ യാത്രക്കാരുമായി കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുകയും തുടർന്ന് യാത്രക്കാരും സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് മാതാപിതാക്കൾ എത്തിയതിന് ശേഷമാണ് ബസ് ജീവനക്കാരും യാത്രക്കാരും മടങ്ങിയത്. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ മുഴുവൻ ഒറ്റ കെട്ടായാണ് ഈ ഉദ്യമത്തിന് വേണ്ടി പ്രവർത്തിച്ചത് എന്നും ആരും ഒരു തടസ വാദവും ഉന്നയിച്ചില്ല എന്നും ജീവനക്കാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....