തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഇലക്ട്രിക്കല്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊഴിലാളികളില്‍ മൂന്നു പേര്‍ നിരീക്ഷണത്തിലായതായും റിപ്പോര്‍ട്ട് ഉണ്ട്.
നാളെയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുക.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ നിന്ന് തന്നെ ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് പാര്‍ട്ടിയില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. 500 കസേരകള്‍ ചടങ്ങിലുണ്ടാവുമെന്നും അത്ര പേര്‍ ചടങ്ങിനെത്തില്ലെന്നുമാണ് സി.പി.എം വിശദീകരണം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞക്കെതിരെ വിമര്‍ശനങ്ങള്‍ സജീവമാണ്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങ് വിര്‍ച്വലായി നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.